
തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെ പെട്രോൾ പമ്പുകൾ അടച്ചിടും. പെട്രോൾ പമ്പുകളെയും ഡീലർമാരെയും സംരക്ഷിക്കുക, ഡീലർ മാർജിൻ മുൻകാലപ്രാബല്യത്തോടെ നൽകുക, മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച പമ്പുകൾക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഓൾ കേരള ഫെഡറേഷന്റെ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നടപടി.
പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ ഫെബ്രുവരി മുതൽ രാത്രികാലത്ത് പമ്പുകൾ അടച്ചിട്ടു പ്രതിഷേധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി സഫ അഷറഫ് എന്നിവർ അറിയിച്ചു.
പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് പ്രതിഷേധിക്കുന്നത്.