ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പിയറെ അഗോസ്റ്റിനി, ഫെറെൻസ് ക്രൗസ്‌, ആൻ ലുലിയെ എന്നിവര്‍ പങ്കിട്ടു

സ്റ്റോക്ഹോം: ഭൗതികശാസ്ത്രത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേർക്ക്. പിയറെ അഗോസ്റ്റിനി, ഫെറെൻസ് ക്രൗസ്‌, ആൻ ലുലിയെ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ദ്രവ്യത്തിലെ ഇലക്ട്രോൺ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ സൃഷ്ടിച്ചതിനാണ് അംഗീകാരം.

ഉത്കൃഷ്ട വാതകങ്ങളി(നിറമോ ഗന്ധമോ ഇല്ലാത്ത വാതകം)ലൂടെ ഇൻഫ്രാറെഡ് ലേസർ പ്രകാശം പ്രകാശത്തിന്റെ വിവിധ ഓവർടോണുകൾ ഉയർന്നുവന്നതായി 1987-ൽ ആൻ ലുലിയെ കണ്ടെത്തി. ലേസർ ലൈറ്റിലെ ഓരോ ചക്രത്തിനും നിശ്ചിത എണ്ണം സൈക്കിളുകളുള്ള പ്രകാശ തരംഗമാണ് ഓരോ ഓവർടോണുകളും. ലേസർ പ്രകാശം വാതകത്തിലെ ആറ്റങ്ങളുമായി ഇടപഴകുന്നതാണ് ഇതിന് കാരണമാകുന്നത്. ആൻ ലുലിയെ ഈ പ്രതിഭാസം പര്യവേക്ഷണം ചെയ്യുന്നത് തുടർന്നു.

തുടർന്ന് 2001-ൽ, പിയറെ അഗോസ്റ്റിനി തുടർച്ചയായി പ്രകാശത്തിന്റ സ്പന്ദനങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കുന്നതിൽ വിജയിച്ചു. അതിലെ ഓരോ സ്പന്ദനവും 250 അറ്റോസെക്കൻഡ് നീണ്ടുനിന്നു. പിന്നീട് ഫെറെൻസ് ക്രൗസ്‌ മറ്റൊരു തരത്തിലുള്ള പരീക്ഷണം നടത്തി. അതിൽ 650 അറ്റോസെക്കൻഡ് നീണ്ടുനിൽക്കുന്ന ഒരു പ്രകാശ സ്പന്ദനത്തെ വേർതിരിച്ചെടുക്കാൻ സാധിച്ചു.

പിയറെ അഗോസ്റ്റിനി: ഫ്രാന്‍സിലെ ഐക്സ്-മാര്‍സീലെ സര്‍വകലാശാലയില്‍നിന്ന് 1968-ല്‍ പിഎച്ച്ഡി. അമേരിക്കയിലെ കൊളംബസിലെ ഓഹിയോ സർവകലാശാല പ്രഫസര്‍.

ഫെറെൻസ് ക്രൗസ്‌: 1962-ല്‍ ഹംഗറിയിലെ മോറില്‍ ജനനം. ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്ന് 1991 പിഎച്ച്ഡി. ഗാർച്ചിങ് മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്റ്റിക്സ് ഡയറക്ടറും ജർമനിയിലെ മൻചെനിലെ ലുഡ്‌വിഗ്- മാക്‌സിമില്ല്യൻസ് സർവകലാശാല പ്രൊഫസറും.

ആൻ ലുലിയെ– 1958ല്‍ ഫ്രാന്‍സിലെ പാരീസില്‍ ജനിച്ചു. ഫ്രാന്‍സിലെ പാരീസിലെ പിയറി ആൻഡ് മേരി ക്യൂറി സർവകാശാലയിൽനിന്ന് 1986ല്‍ പിഎച്ച്ഡി. സ്വീഡനിലെ ലണ്ട് സര്‍വകലാശാലയിലെ പ്രൊഫസര്‍.

More Stories from this section

family-dental
witywide