മാർപാപ്പ ഇന്ത്യയിലെത്തും; ക്രിസ്മസ് വിരുന്നിൽ സഭാപ്രതിനിധികൾക്ക് മോദിയുടെ ഉറപ്പ്

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിൽ എത്തുമെന്ന് സഭാപ്രതിനിധികൾക്ക് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്മസ് ദിനത്തിൽ സംഘടിപ്പിച്ച വിരുന്നിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ക്രൈസ്തവ സഭാ മേലധ്യക്ഷൻമാർ ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്.

 2024 പകുതിയോടെയോ 2025 ആദ്യമോ ആയിരിക്കും മാർപാപ്പ ഇന്ത്യയിലെത്തുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. 1999ന് ശേഷം ഒരു മാർപാപ്പയുടെ ആദ്യ ഇന്ത്യാ സന്ദർശനമായിരിക്കും ഇത്.

ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചത്. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയുന്ന ഒരു ലോകത്തിനായി പ്രവർത്തിക്കാമെന്നും യേശു പകർന്നുനൽകിയ മഹത്തായ പാഠങ്ങൾ ഓർക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 കേരളം, ന്യൂഡൽഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണം. കര്‍ദിനാള്‍ ഓസ്വോള്‍ഡ് ഗ്രേഷ്യസ്, ബിഷപ് അനില്‍ കുട്ടോ, ബിഷപ് കുര്യാകോസ് ഭരണികുളങ്ങര, ബിഷപ് പോള്‍ സ്വരൂപ്, ബിഷപ് മാര്‍ അന്റോണിയോസ് ഉള്‍പ്പെടെയുള്ള മതമേലധ്യക്ഷന്മാരും കായികതാരം അഞ്ജു ബോബി ജോര്‍ജുമടക്കം വിരുന്നില്‍ പങ്കെടുത്തു.

More Stories from this section

family-dental
witywide