15-ാം വയസ്സില്‍ പീഡിപ്പിച്ചെന്ന ആദ്യഭാര്യയുടെ പരാതി; മല്ലു ട്രാവലര്‍ക്കെതിരെ പോക്സോ കേസ്

കണ്ണൂര്‍: മല്ലു ട്രാവലര്‍ യൂട്യൂബര്‍ ഷാക്കിബ് സുബ്ഹാനെതിരെ പോക്സോ കേസ്. ശൈശവവിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ പരാതികളിലാണ് ധര്‍മ്മടം പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആദ്യഭാര്യയാണ് ഷാക്കിബിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ വിവാഹം കഴിച്ചുവെന്നും പതിനഞ്ചാം വയസില്‍ ഗര്‍ഭിണിയായിരിക്കെ ക്രൂരമായി പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആദ്യഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.

ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പരാതിക്ക് കാരണമായ സംഭവങ്ങള്‍ നടന്നത്. ഷാക്കിബിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമോയെന്ന കാര്യത്തില്‍ ഇരിട്ടി പൊലീസ് തീരുമാനമെടുക്കുമെന്നും കേസ് അങ്ങോട്ട് മാറ്റുകയാണെന്നും ധര്‍മ്മടം പൊലീസ് പറഞ്ഞു. വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ഷാക്കിബ് സുബ്ഹാനെതിരെ പോക്സോ കേസ് കൂടി വരുന്നത്.

More Stories from this section

family-dental
witywide