
കുട്ടികളുടെ കൂടെ 87ാം പിറന്നാൾ ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പാ. വത്തിക്കാനിലെ ഒരു ശിശുരോഗ ആശുപത്രിയിലെ കുട്ടികളായിരുന്നു ഇത്തവണ കേക്കിന്റെ മധുരം പങ്കുവയ്ക്കാൻ എത്തിയത്.
ഞായറാഴ്ച സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചു കൂടിയ ആയിരങ്ങൾ പാപ്പയ്ക്ക് പിറന്നാൾ ആശംസകൾ അർപ്പിച്ചു. ഹാപ്പി ബർത്ത്ഡേ ബാനറുകളായിരുന്നു എങ്ങും. കഴിഞ്ഞ വർഷം പാപ്പയെ സബന്ധിച്ച് സംഭവ ബഹുലമായിരുന്നു. സഭാ നവീകരണ പ്രവർത്തനങ്ങളുടെ നിർണായ വർഷമായിരുന്നു കഴിഞ്ഞത്. സിനഡിൽ വനിതകളുടെ പൌരോഹിത്യം അടക്കം നിർണായ തീരുമാനങ്ങളുണ്ടായിരുന്നു. സ്വവർഗ വിവാഹം അടക്കം നിർണായക വിഷയങ്ങൾ ചർച്ചയായിരുന്നു.
കഴിഞ്ഞ വർഷം ശ്വാസകോശ അണുബാധയെ തുടർന്ന് രണ്ടു തവണ ആശുപത്രിയിലായിരുന്നു. അസുഖം മൂലം ദുബായിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നില്ല.
Pope Francies celebrates 87th bithday















