ദൈവത്തെ ഓർത്ത് ഒന്നു നിർത്തൂ..യുദ്ധം നിർത്താൻ ആവശ്യപ്പെട്ട് മാർപാപ്പ

വത്തിക്കാൻ സിറ്റി :ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന്‌ അഭ്യർഥിച്ച്‌ ഫ്രാൻസിസ്‌ മാർപാപ്പ. അതീവഗുരുതരമായ സാഹചര്യമാണ്‌ ഗാസയിലെന്നും ജനങ്ങൾക്ക്‌ മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 
‘പലസ്തീനിനും ഇസ്രയേലിലും നിരവധിയാളുകൾക്ക്‌ ജീവൻ നഷ്ടമായി.

ദൈവത്തെ ഓർത്ത്‌ വെടിനിർത്തൽ പ്രഖ്യാപിക്കണം. സംഘർഷം വ്യാപിക്കുന്നത്‌ തടയാൻ ആവശ്യമായത്‌ ചെയ്യണം. മുറിവേറ്റവർക്ക്‌ ചികിത്സ എത്തിക്കണം, ബന്ദികളെ മോചിപ്പിക്കണം’–- മാർപാപ്പ ആവശ്യപ്പെട്ടു.

pope urges to stop war in the name of God

More Stories from this section

family-dental
witywide