ഡിജിപിയുടെ വീട്ടിലേക്കുള്ള പ്രതിഷേധം; സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോര്‍ച്ച പ്രതിഷേധത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആര്‍ആര്‍ആര്‍എഫിലെ പൊലീസുകാരായ മുരളീധരന്‍ നായര്‍, മുഹമ്മദ് ഷെബിന്‍, സജിന്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടിയെടുത്തത്. ഡിജിപിയുടെ വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരായിരുന്നു ഇവര്‍.

സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഡിജിപിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെയാണ് പൊലീസുകാര്‍ ഗേറ്റ് തുറന്നു കൊടുത്തതെന്നും നടപടി പൊലീസിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നും സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ഗേറ്റ് തുറന്നതോടെ അതിക്രമിച്ചു കയറിയ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തിയാണ് ഇവരെ ബലംപ്രയോഗിച്ച് നീക്കിയത്.

അതേസമയം ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കണ്ടാലറിയാത്ത മാധ്യമപ്രവര്‍ത്തകരെയും പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. മ്യൂസിയം പൊലീസാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ക്യാമറയും മൊബൈലുമായെത്തിയവര്‍ക്കെതിരെ കേസെടുത്തത്. ഉന്നത സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടിയെന്നാണ് വിവരം.

More Stories from this section

family-dental
witywide