വാദി അൽ ബനാത്തിൽ പുതിയ പാസ്‌പോർട്ട് ഓഫിസ് ഇന്നു മുതൽ

ദോഹ: വാദി അൽ ബനാത്തിൽ ഇന്ന് മുതൽ പുതിയ പാസ്‌പോർട്ട് ഓഫിസ് പ്രവർത്തനം ആരംഭിച്ചു. അൽ ഗരാഫയിലെ പഴയ കെട്ടിടത്തിൽ നിന്നാണ് പ്രവർത്തനം മാറ്റിയത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി കഴിഞ്ഞ ദിവസം പുതിയ പാസ്‌പോർട്ട് ഓഫിസ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്ക് 1 മുതൽ രാത്രി 6 വരെയുമാണ് പ്രവർത്തനം.

സന്ദർശകർക്ക് ഗേറ്റ് 1, 3 എന്നിവയിലൂടെ ഓഫിസിൽ പ്രവേശിക്കാം. ബേസ്‌മെന്റ് ബി1 ൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. കമ്പനികളുടെ പിആർഒമാർ പാസ്‌പോർട്ട് സേവനങ്ങൾക്കായി എക്‌സ്‌റ്റേണൽ സർവീസ് സെന്ററുകൾ സന്ദർശിക്കണമെന്നും അധികൃതർ നിർദേശിച്ചു.