‘തൊഴുത്ത് മാറ്റികെട്ടിയതുകൊണ്ട് ഫലം ഉണ്ടാകില്ല’; മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് ചെന്നിത്തല

ന്യൂഡല്‍ഹി: പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റാല്‍ സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു കിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റികെട്ടിയതുകൊണ്ട് ഫലം ഉണ്ടാകില്ലെന്നും മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോഴും ജീവിക്കുന്നത് കാരവനിലാണെന്നും ചെന്നിത്തല ആരോപിച്ചു. ആയിരം അടി ദൂരെ നിന്നേ മുഖ്യമന്ത്രി ജനങ്ങളെ കാണൂവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

ദേശീയതലത്തില്‍ ബിജെപിക്കെതിരെ പോരാടാന്‍ സിപിഐഎമ്മുമായി ഒന്നിക്കുമെന്നും എന്നാല്‍ കേരളത്തില്‍ ചരിത്രപരമായി സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ആശയപരമായ ഭിന്നതകളും പ്രത്യയശാസ്ത്രപരമായ നിലപാടും തുടരുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് രമേശ് ചെന്നിത്തല മറുപടി നല്‍കി.

Also Read

More Stories from this section

family-dental
witywide