ഓപ്പറേഷൻ തൂഫാൻ; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്നാലെ ക്രൈം റെക്കോർഡ്സിന്റെ കണക്കുപ്രകാരം 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും എല്ലാ വിഭാഗങ്ങളെയും കോർത്തിണക്കിയാണ് ദൗത്യം നടപ്പാക്കുന്നത് ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഓപ്പറേഷൻ കെയർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ മാസം 16ന് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിക്ക് അടിമകളായവരെ ഓപ്പറേഷൻ കെയറിലൂടെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യം. 35 ആശുപത്രികളിൽ അതിന് വേണ്ട സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത് എല്ലാ ആളുകളെയും യോജിപ്പിച്ച് ബഹുജന മുന്നേറ്റം നടത്തണമെന്നാണ്.അതാണ് ഞങ്ങൾ ചെയ്യുന്നത്.അമ്മമാരുടെ ഭാഗത്ത് നിന്നാണ് തൂഫാന് പ്രധാന പിന്തുണ ലഭിക്കുന്നത്. പൊലീസിൽ തന്നെ ഇതിനായി ഒരു സിസ്റ്റം തന്നെ ഉണ്ടാക്കിയിട്ടുണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് വാഹനാപകടം കുറക്കാൻ നടപടികൾ ഉണ്ടാകും. ട്രാഫിക് പരിശീലനം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. മദ്യപിച്ചു വാഹനം ഓടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. രാത്രികാലങ്ങളിൽ കേരളം മുഴുവൻ പൊലീസിന്റെ പരിശോധനയുണ്ടാകും. 57 സ്കൂൾ ബസ് ഡ്രൈവർമാരെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. ഒരു ദിവസത്തെ പരിശോധനയിൽ ആണ് ഇത്രയും പേർ പിടിയിലായതെന്നും സ്വകാര്യ ബസുകളുടെ അമിത വേഗം അനുവദിക്കാൻ കഴിയില്ലെന്നും രമേശ്‌ചെന്നിത്തല കൂട്ടിച്ചേർത്തു.

Operation Toofan: Ramesh Chennithala says crime in Kerala has decreased by 35%.

More Stories from this section

family-dental
witywide