
ജയ്പൂര്‍: രാഷ്ട്രീയ രാജ്പുത് കര്‍ണിസേന മേധാവി സുഖ്ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു. അജ്ഞാതരായ നാലുപേര്‍ സുഖ്ദേവ് സിങിന്റെ വീട്ടിലെത്തി അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജയ്പൂര്‍ പൊലീസ് അറിയിച്ചു. വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പില്‍ സുഖ്ദേവ് സിങിന്റെ രണ്ട് അനുയായികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
സ്‌കൂട്ടറിലാണ് നാലംഗ സംഘം സുഖ്ദേവ് സിംഗിന്റെ വീട്ടിലെത്തിയത്. സുഖ്ദേവ് സിങിന്റെ തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്നാണ് വിവരം. വീടിന്റെ വാതില്‍ തകര്‍ന്ന നിലയിലായിരുന്നു. തറയില്‍ രക്തം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു. വെടിവയ്പില്‍ സുഖ്ദേവ് സിങിന്റെ അംഗരക്ഷകനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റതെന്ന് ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു.
അപ്രതീക്ഷിതമായ ഈ വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. ‘ഞാന്‍ പോലീസ് കമ്മീഷണറുമായി സംസാരിച്ചു, പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു,’ എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കുറ്റകൃത്യ രഹിതമാക്കുക എന്നത് ബിജെപി സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.