
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില താഴുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വില കുറയുന്നത് ആശ്വാസമാകുന്നു. 1200 രൂപയാണ് തുടര്‍ച്ചയായ മൂന്നു ദിവസം കൊണ്ട് പവന് കുറഞ്ഞത്.
ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും താഴ്ന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5755 രൂപയും പവന് 46040 രൂപയുമാണ് വിപണിവില. ഇന്നലെ പവന് 320 രൂപയും ചൊവ്വാഴ്ച 800 രൂപയും താഴ്ന്നിരുന്നു.
ഡിസംബര്‍ നാലിന് പവന്‍ വില 47,080 രൂപയിലെത്തി സര്‍വകാല റെക്കോഡ് കുറിച്ചിരുന്നു. പിന്നീട് തുടര്‍ച്ചയായി വിലയിടിവ് രേഖപ്പെടുത്തുന്നുണ്ട്.
Tags: