ഷാഫി പറമ്പിലിനെ നവകേരള സദസ്സിലേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാന്‍

പാലക്കാട്: നവകേരള സദസ്സിലേക്ക് ഷാഫി പറമ്പില്‍ എംഎല്‍എയെ ക്ഷണിച്ച് മന്ത്രി സജി ചെറിയാന്‍. നവകേരള സദസ്സില്‍ നിന്ന് പ്രതിപക്ഷം പൂര്‍ണമായി വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഷാഫി പറമ്പിലിനെ മന്ത്രി സജി ചെറിയാന്‍ ക്ഷണിക്കുന്നത്. ഒരു മണ്ഡലത്തിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ അവിടെ ഉളള എംഎല്‍എയെ തന്നെ ക്ഷണിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നവകേരള സദസ്സിന്റെ ബസ്സിന് പ്രചാരണം നല്‍കിയത് മാധ്യമങ്ങളാണെന്നും അതിന് നന്ദിയുണ്ടെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

അതേസമയം കോണ്‍ഗ്രസ് വിമത നേതാവ് എ വി ഗോപിനാഥും വനിത ലീഗ് നേതാവ് എം കെ സുബൈദയും പാലക്കാട് നവകേരള സദസ്സിന്റെ പ്രഭാത ഭക്ഷണ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസ്സില്‍ പങ്കെടുക്കാനായി എത്തിയത്. പാലക്കാട് വികസന കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി. എം കെ സുബൈദ മണ്ണാര്‍ക്കാട് മുന്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണും വനിത ലീഗ് നേതാവുമായിരുന്നു.

Also Read

More Stories from this section

family-dental
witywide