ചേച്ചിയെ യാത്രയാക്കാൻ പോയ 3 വയസ്സുകാരൻ സ്കൂൾ ബസ് തട്ടി മരിച്ചു, സംഭവം ഖത്തറിൽ

ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരന്‍ മരിച്ചു. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകന്‍ റൈഷ് ആണ് മരിച്ചത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന ചേച്ചിയെ യാത്രയാക്കാൻ പോയ കുഞ്ഞാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുമാമയിലെ വീടിന് മുമ്പിലായിരുന്നു സംഭവം. സ്‌കൂള്‍ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒലിവ് ഇന്റർനാഷണൽ സ്കൂൾ കെ.ജി വിദ്യാർഥിനി സയയാണ് സഹോദരി. മൃതദേഹം ഖത്തറിലെ അബൂഹമൂറിൽ ഖബറടക്കി.

School bus hit and kills a 3 year old toddler in Qatar

More Stories from this section

family-dental
witywide