വെറുപ്പിനു മീതെ എന്നും നമ്മുടെ വാക്കുകൾ ഉറക്കെ വിളിച്ചു പറയണം: ഷെയ്ൻ നിഗം

കളമശ്ശേരി സ്ഫോടന കേസിൽ സോഷ്യൽ മീഡിയയിലും അല്ലാതെയും പലരും വിദ്വേശ പ്രചരണങ്ങളുമായി രംഗത്തെത്തിയപ്പോൾ സിനിമാ മേഖലയിൽ നിന്നും പ്രതികരിച്ച ചുരുക്കം ചിലരിൽ ഒരാൾ ആയിരുന്നു നടൻ ഷെയ്ൻ നിഗം. വീഴ്ചകളിൽ നിന്ന് തെറ്റ് മനസിലാക്കി അതിനുളള പരിഹാരങ്ങൾ കണ്ടെത്തണമെന്നും ബഹുജനങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ചില മാർഗനിർദേശങ്ങൾ പാലിച്ചാൽ നന്നായിരിക്കുമെന്നും നടൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഷെയ്നിന്റെ പക്വമായ വാക്കുകൾക്ക് ആളുകൾ കൈയടിക്കുമ്പോൾ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ൻ.

ഷെയ്ൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ്ഗ, മത, വർണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് തൻ്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് താൻ പങ്കുവച്ചതെന്ന് ഷെയ്ൻ കുറിച്ചു.

ഷെയ്ൻ നിഗത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഹലോ ഡിയർ ഫ്രണ്ട്സ്,

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്…സന്തോഷം തന്നെ. ഞാൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ്ഗ, മത, വർണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എൻ്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്.

സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത്. സ്വാർഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ…ഞാനല്ല ..നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്…അത് എന്നും തുടർന്ന് കൊണ്ടിരിക്കും….

More Stories from this section

family-dental
witywide