കണ്ണൊന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ പാൽ തിളച്ചു പോകും! ഈ പ്രശ്നം അനുഭവിക്കാത്ത എത്ര പേരുണ്ടാകും ജീവിതത്തിൽ? എന്നാൽ അതിനൊരു പരിഹാരം പറയാം. ഈ മാർഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ. പാൽ തിളക്കും, പക്ഷെ പോകില്ല.
ഹീറ്റ് ഡിഫ്യൂസർ ഉപയോഗിക്കുക
ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാണ് നിങ്ങൾ പാചകം ചെയ്യുന്നതെങ്കിൽ ഹീറ്റ് ഡിഫ്യൂസർ ഉപയോഗിക്കാം എന്നതാണ് ഒരു മാർഗം. ഇത് ചൂട് തുല്യമായി വിതരണം ചെയ്യുകയും, പെട്ടെന്നുള്ള തിളച്ചുതൂവല്‍ ഒഴിവാക്കുകയും ചെയ്യുന്നു.
മരം കൊണ്ടുള്ള തവി
പാല്‍ തിളച്ച് കവിഞ്ഞൊഴുകാതിരിക്കാനുള്ള മറ്റൊരു സൂത്രപ്പണി, പാത്രത്തിനു കുറുകെ മരം കൊണ്ടുള്ള തവി വയ്ക്കുക എന്നതാണ്. ഓരോ തവണ പാല്‍ തിളച്ച് മുകളിലേക്ക് വരുമ്പോഴും, അത് ഈ തവിയില്‍ തട്ടി താഴേയ്ക്ക് തന്നെ തിരിച്ചു പൊയ്‌ക്കോളും.
വലിയ പാത്രം ഉപയോഗിക്കുക
പാല്‍ പുറത്തേക്ക് തിളച്ചുതൂവാതിരിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം അത്യാവശ്യം വലുപ്പമുള്ള പാത്രം തിരഞ്ഞെടുക്കുക എന്നതാണ്. അങ്ങനെ, ചൂടാക്കുമ്പോൾ പാലിന് വികസിക്കാൻ ധാരാളം ഇടം ലഭിക്കുകയും പുറത്തേക്ക് ഒഴുകുന്നത് തടയുകയും ചെയ്യും.
അടി കട്ടിയുള്ള പാത്രം ഉപയോഗിക്കുക
പാത്രത്തിന്‍റെ കട്ടിയുള്ള അടിഭാഗം ചൂട് തുല്യമായി വിതരണം ചെയ്യുകയും പാല്‍ പെട്ടെന്ന് തിളച്ചു തൂവിപ്പോകാതിരിക്കാന്‍ സഹായിക്കും.
ഒരു നുള്ള് ഉപ്പ് ചേർക്കുക
പാലിൽ ഒരു ചെറിയ നുള്ള് ഉപ്പ് ചേർക്കുന്നത് തിളച്ചുതൂവാതിരിക്കാന്‍ വളരെ ഫലപ്രദമാണ്. എന്നാല്‍ അധികം ചേര്‍ക്കാതിരിക്കുക.