ശോശാമ്മ പൗലോസ് ന്യു ജേഴ്‌സിയിൽ നിര്യാതയായി

ന്യു ജെഴ്‌സി: ആദ്യകാല  മലയാളി  സി.വി. പൗലൊസിന്റെ (കുഞ്ഞപ്പന്‍) ഭാര്യ ശോശാമ്മ പൗലോസ് (72) ന്യു ജേഴ്‌സിയിൽ അന്തരിച്ചു. 1975-ല്‍ അമേരിക്കയിലെത്തിയതാണ്. ദീര്‍ഘകാലം നയാക്ക്  ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക് ലാന്‍ഡ് ഇടവകാംഗമായിരുന്നു. തിരുവല്ല പുളിക്കീഴ്  മണപ്പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ലിസ, ലീന, ലാന്‍സ്. മരുമക്കള്‍: ജോണ്‍ മാത്യു, ടോണി  മാത്യു, ഷെറിന്‍ പൗലോസ്

സഹോദരര്‍: തോമസ് മത്തായി (തമ്പാച്ചന്‍), ഐസക്ക് മാത്യു (അച്ചൻ കുഞ്ഞ്), മത്തായി മത്തായി (ജോയി), രാജമ്മ മാത്യു, റോസമ്മ ബേബി.

പൊതുദർശനം: ഡിസംബർ 30 ശനിയാഴ്ച, 3 മുതൽ 8 വരെ:  സെന്റ് ജോർജ് ചർച്ച്,  578 ന്യൂ ഹെംപ്‌സ്റ്റെഡ് റോഡ്, ന്യൂ ഹെംപ്‌സ്റ്റെഡ്, NY 10977.

Also Read