ഹൂസ്റ്റണിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

ഹൂസ്റ്റൺ: അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനമായ ശ്രീനാരായണ ഗുരു മിഷൻ ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ 169 – മത് ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണവും സമുചിതമായി ആഘോഷിച്ചു.

ഹൂസ്റ്റണിൽ കേരളത്തിന്‍റെ തനത് ശൈലിയിൽ മനോഹരമായി അലങ്കരിച്ച ശ്രീനാരായണ നഗറിലാണ് (Trinity Mar Thoma Church Hall, 5810 Almeda -Genoa Road, Houston, TX – 77048) പരിപാടികൾ അരേങ്ങറിയത്.

താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടുകൂടിയ മാവേലിമന്നനെ വരവേറ്റുകൊണ്ടുള്ള വർണാഭമായ ഘോഷയാത്ര സമ്മേളന നഗറിൽ സമാപിച്ചപ്പോൾ മെഗാ തിരുവാതിര അരങ്ങേറി.

11.30 ന് എസ്എൻജിഎം പ്രസിഡൻറ് അഡ്വ. അനിയൻ തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷിത ഷിയാസ് എംസയായിരുന്ന ജയന്തി മഹാസമ്മേളനം പിയർലാൻഡ് മേയർ കെവിൻ കോൾ ഉദ്ഘാടനം.

മഹാസമ്മേളനത്തിൽ സ്വാമി ബോധി തീർത്ഥ ജയന്തി സന്ദേശവും, ഹൂസ്റ്റൺ മെട്രോ പൊലീസ് ഓഫീസർ മനോജ് കുമാർ പൂപ്പാറയിൽ, അശ്വനികുമാർ വാസു, മന്ത്ര ഹിന്ദു അസ്സോസിയേഷൻ മുൻ പ്രസിഡൻറ് ഹരി ശിവരാമൻ എന്നിവർ ആശംസയും, എസ്എൻജിഎം സെക്രട്ടറി ബീന ചെല്ലപ്പൻ സ്വാഗതവും വൈസ് പ്രസിഡൻറ് ശിവൻ രാഘവൻ കൃതജ്ഞതയും അർപ്പിച്ചു.