
നാഷ്വില്ലെ: ടെന്നസിയുടെ ചില ഭാഗങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശനിയാഴ്ച ആറ് പേരെങ്കിലും മരിച്ചതായി അധികൃതര്‍ അറിയിച്ചു.
ടെന്നസിയിലെ മോണ്ട്ഗോമറി കൗണ്ടിയില്‍ ശനിയാഴ്ചയുണ്ടായ ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ മരിക്കുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. രണ്ട് മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
നാഷ്വില്ലെയിലെ ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ മരിച്ചതായി നാഷ്വില്ലെയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചു. ക്ലാര്‍ക്സ്വില്ലെ സിറ്റി മേയര്‍ ജോ പിറ്റ്സ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.
നാഷ്വില്ലെയില്‍ നിന്ന് 48 മൈല്‍ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ക്ലാര്‍ക്സ്വില്ലെ നഗരത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പോലീസ് പറഞ്ഞു.















