
തിരുവനന്തപുരം: ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി സപ്ലൈകോ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ ഡിസംബര്‍ 21 ന് തുടങ്ങും. കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ്-പുതുവത്സര ചന്തകള്‍ 23 മുതല്‍ 14 ജില്ലാ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കും. രണ്ടു ചന്തകളും 30നു സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സപ്ലൈകോ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം.
തലസ്ഥാനത്തിനുപുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ചന്തകളുമുണ്ടാകും. ചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളുമുണ്ടാകും. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ സബ്‌സിഡി ഇതര സാധനങ്ങള്‍ക്കും വിലക്കിഴിവുണ്ട്. സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ക്രിസ്മസ്-പുതുവര്‍ഷ ചന്തകള്‍ക്കായി 19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.