
ഹൈദരാബാദ് : ജൂനിയര്‍ വിദ്യാര്‍ത്ഥികളെ പാടാനും നൃത്തം ചെയ്യാനും നിര്‍ബന്ധിച്ച 80 ഓളം പിജി വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്ത് തെലങ്കാനയിലെ കാകതീയ സര്‍വകലാശാല.
വാറങ്കല്‍ ജില്ലയിലെ കാകതീയ സര്‍വകലാശാലയിലെ കൊമേഴ്സ്, സുവോളജി വിഭാഗങ്ങളിലെ ബിരുദാനന്തര കോഴ്സുകളിലെ ചില വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിലെത്തി ജൂനിയര്‍മാരോട് പരിചയപ്പെടാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല പാടാനും നൃത്തം ചെയ്യാനും നിര്‍ബന്ധിക്കുകയും ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ നിരസിക്കുകയും വിഷയത്തില്‍ സര്‍വ്വകലാശാല അധികാരികളോട് പരാതിപ്പെടുകയും ചെയ്തു.
പരാതിയില്‍ അന്വേഷണം നടത്തിയ അധികൃതര്‍ 80 പിജി വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. 80 പിജി വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവരെ ഹോസ്റ്റലില്‍ നിന്ന് ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും സര്‍വകലാശാലയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.










