
തെന്നിന്ത്യൻ താരം തമന്നയ്ക്ക് 2023 വളരെ തിരക്കു പിടിച്ച വർഷമായിരുന്നു. ഇപ്പോൾ തിരക്കുകളിൽ നിന്നും മാറി മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. കടൽ തീരത്തു നിന്നുള്ള മനോഹരങ്ങളായ ചില ചിത്രങ്ങളും തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

പിങ്ക് നിറത്തിലുള്ള നീന്തൽ വസ്ത്രം ധരിച്ച് ബീച്ചിനരികെ നിന്ന് പോസ് ചെയ്യുന്ന ചിത്രത്തിന് ഭംഗി വർധിപ്പിച്ചുകൊണ്ട് പശ്ചാത്തലത്തിൽ ആകാശത്തായി മഴവില്ല് വിരിഞ്ഞു നിൽക്കുന്നതും കാണാം. മണലിലിൽ വിരലോടിച്ചു കളിക്കുന്നതും, ഊഞ്ഞാലാടുന്നതും മാലിദ്വീപിലെ രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതുമായ ചിത്രങ്ങളെല്ലാം തമന്ന പങ്കുവച്ചിട്ടുണ്ട്.














