കോമഡിയും ട്വിസ്റ്റും നിറച്ച് ‘എ ക്ലാസ് അടി’ ഷോർട്ട് ഫിലിം യൂട്യൂബിൽ; മികച്ച സ്വീകാര്യതയും പ്രശംസയും നേടുന്നു

സിജിത്ത് വി. രചനയും സംവിധാനവും നിർവ്വഹിച്ച് Kadhafactory Originals പുറത്തിറക്കിയ ‘എ ക്ലാസ് അടി’ എന്ന ഷോർട്ട് ഫിംലിം യൂട്യൂബിൽ എത്തി. മികച്ച സ്വീകാര്യതയും പ്രശംസയും നേടിയ ഈ ഷോർട്ട് ഫിലിമിൻ്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആനന്ദലാൽ രാധാകൃഷ്ണനാണ്. 

സൗത്ത് ഫ്ലോറിഡയിലെ ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് നിർമ്മിച്ച മലയാളം ഷോർട്ട് ഫിലിം കൂടിയാണിത്. രസകരമായ അവതരണ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. സ്വതന്ത്ര പ്രാദേശിക പ്രതിഭകളുടെ മികച്ച പ്രകടനവും ‘എ ക്ലാസ് അടി’യെ പ്രേക്ഷകരിലേക്ക് ആകർഷിക്കുന്നുണ്ട്. ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെയാണ് ഷോർട്ട് ഫിലം യൂട്യൂബിൽ എത്തിയിരിക്കുന്നത്.

 പുരുഷന്മാരുടെ ഒരു പാർട്ടിക്കിടയിലെ രസകരമായ നിമിഷങ്ങളെ നർമ്മത്തിൽ ചാലിച്ച് അതരിപ്പിക്കുന്നു. പാർട്ടിക്കിടയിലെ ഒരു നിമിഷം സോഷ്യൽ മീഡിയയിൽ വൈറലാകുകയും തുടർന്ന് ആ സമൂഹത്തിലുടനീളം ഗോസിപ്പുകളുടെയും, കുറ്റപ്പെടുത്തലുകളുടെയും, ധാർമ്മിക രോഷത്തിൻ്റെയും ഒരു പരമ്പര തന്നെ അരങ്ങേറുകയും ചെയ്യുന്നു. പാതിവഴി വെന്ത സത്യങ്ങൾ എങ്ങനെ പ്രചരിക്കുന്നുവെന്നും, വ്യക്തികളുടെ അന്തസ്സ് എങ്ങനെ തകർക്കപ്പെടുന്നുവെന്നും, സമൂഹത്തിൻ്റെ കൂട്ടായ കാപട്യം എങ്ങനെ പുറത്തുവരുന്നുവെന്നും ഈ ചിത്രം വിശകലനം ചെയ്യുന്നു – ഇതെല്ലാം തെറ്റിദ്ധരിക്കപ്പെട്ട ഒരു നിസ്സാര പ്രവൃത്തിയിൽ നിന്നാണ് ആരംഭിക്കുന്നത് എന്നതാണ് കഥാതന്തു”. സമൂഹത്തിലെ സൈബർ ബുള്ളിയിംഗും ‘സദാചാര’ വിചാരണകളും ഈ ഷോർട്ട്ഫിലിമിൽ ചർച്ച ചെയ്യുന്നുണ്ട്.

നർമ്മമുഹൂർത്തങ്ങളും അപ്രതീക്ഷിത ട്വിസ്റ്റും ഈ ഷോർട്ട് ഫിലിമിനെ കാഴ്ചക്കാരുടെ ഹൃദയത്തിലേക്ക് അടുപ്പിക്കുന്നുണ്ട്. പ്രാദേശിക കൂട്ടായ്മകളുടെ സൃഷ്ടികളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കിടയിൽ ഈ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. “മികച്ച പ്രവർത്തനം”, “നല്ലൊരു ഷോർട്ട് ഫിലിം” എന്നിങ്ങനെയുള്ള പോസിറ്റീവ് അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.

‘എ ക്ലാസ് അടി’ അണിയറയിൽ ഇവർ

രചന, സംവിധാനം: സിജിത്ത് വി.

  • ഛായാഗ്രഹണം: ബിജു ഗോവിന്ദൻകുട്ടി
  • സംഗീതം: കൈലാസ് മേനോൻ
  • എഡിറ്റിംഗ്, കളറിംഗ്, സൗണ്ട് മിക്സിംഗ്: അമൽ മന്മഥൻ
  • അസോസിയേറ്റ് ഡയറക്ടർ: ആനന്ദലാൽ രാധാകൃഷ്ണൻ
  • എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജയചന്ദ്രൻ കല്ലടത്ത്, ആനന്ദലാൽ രാധാകൃഷ്ണൻ, സുശീൽ കുമാർ നാലകത്ത്, സുരേഷ് നായർ
  • ക്യാമറ അസിസ്റ്റന്റ്: അബി ബിജു
  • സബ്‌ടൈറ്റിൽസ്: സന്ദീപ് വർമ്മ
  • ടൈറ്റിൽ ഗ്രാഫിക്സ്: കാമു (ദിലീപ് കെ. പ്രസാദ്)

അഭിനേതാക്കൾ:

  • സുരേഷ് നായർ – ചന്ദ്രശേഖരൻ
  • ദേവിപ്രിയ അശോക് – സൗമ്യ
  • അഞ്ജന സിജിത്ത് – സൗമ്യയുടെ സുഹൃത്ത്
  • സതീഷ് മണികണ്ഠൻ – ബോബിക്കുട്ടൻ
  • ശ്രീജിത്ത് കാർത്തികേയൻ – ദിലീപ്
  • സുശീൽകുമാർ നാലകത്ത് – കുട്ടൻ
  • അഖിൽ നായർ – യുവാവ് 1
  • സാജൻ ഫിലിപ്പ് ജേക്കബ് – യുവാവ് 2
  • കിഷോർ സുകുമാരൻ – അലക്സ് മാത്യു
  • ബിജു ആന്റണി – ജേക്കബ്
  • ജോസ്മാൻ കരേടൻ – സ്പെക്ടേറ്റർ 1
  • ജയചന്ദ്രൻ കല്ലടത്ത് – സ്പെക്ടേറ്റർ 2
  • ജിസ്മോൻ ജോയ് – ഇന്ത്യൻ സ്റ്റോർ ഉടമ
  • അശോക് – ഇന്ത്യൻ സ്റ്റോർ ഉപഭോക്താവ്

അതിഥി വേഷങ്ങൾ:

  • ആനന്ദലാൽ രാധാകൃഷ്ണൻ
  • സിജിത്ത് വി.

‘A Class A’ short film.