ലൈം​ഗിക വീഡിയോ പ്രചരിപ്പിച്ചു; മൂന്ന് റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ

മാഡ്രിഡ്: ലൈംഗിക വീഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് റയല്‍ മാഡ്രിഡ് താരങ്ങള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പമുള്ള വീഡിയോയാണ് പ്രചരിപ്പിച്ചത്. താരങ്ങളുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കസ്റ്റഡിയിലായ താരങ്ങളുടെ പ്രായം 21, 22 വയസ്സാണ്. പോലീസ് നിരീക്ഷണത്തിലാണ് റയലിന്റെ മറ്റൊരു താരവും എന്നാണ് റിപ്പോര്‍ട്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്തുള്ള വീഡിയോ മറ്റ് കളിക്കാര്‍ക്കും കൈമാറി എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലായ മൂന്നു പേരും ലാ ലിഗ വമ്പന്‍മാരുടെ മൂന്നാം ടീമായ റയല്‍ മാഡ്രിഡ് കാസ്റ്റിലയിലെ അംഗങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. പ്രധാന ടീമിലെ താരങ്ങളും സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. അന്വേഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. പ്രധാന ടീമിലെ താരങ്ങളുടെ ഫോണിലേക്കും സംഭവുമായി ബന്ധപ്പെട്ട വീഡിയോ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്ന.്

കഴിഞ്ഞ മാസം പെണ്‍കുട്ടിയുടെ മാതാവ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് റയല്‍ മാഡ്രിഡ് യൂത്ത് അക്കാദമിയിലെ താരങ്ങളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം താരങ്ങളെ വിട്ടയച്ചു. താരങ്ങളുടെ ഫോണും പോലീസ് പരിശോധിച്ചു.

സംഭവത്തില്‍ പ്രതികരിച്ച് റയല്‍ മാഡ്രിഡ് ക്ലബ് രംഗത്തെത്തി. റയലിന്റെ രണ്ടാം ടീമായ കാസ്റ്റില്ലയിലെ ഒരു താരത്തിനെതിരെയും മൂന്നാം ടീമായ റയല്‍ മാഡ്രിഡ് സിയുടെ മൂന്ന് താരങ്ങള്‍ക്കെതിരെയും പരാതി ഉയര്‍ന്നിരിക്കുന്നു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം നടപടി എടുക്കുമെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ചിത്രം സമ്മതമില്ലാതെ താരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും പിന്തുണയുമായി സ്പാനിഷ് മിനിസ്റ്റര്‍ ഐറിന്‍ മോണ്ടെറോയും രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പ് വേദിയിലെ റുബിലിയാസിന്റെ വിവാദ ചുംബനത്തിന് പിന്നാലെയാണ് സ്‌പെയിനില്‍ പുതിയ വിവാദം.

More Stories from this section

family-dental
witywide