അപകീര്‍ത്തി കേസില്‍ രാഹുലിന് സ്റ്റേ നിഷേധിച്ച ജഡ്ജിയെ സ്ഥലംമാറ്റാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തിൻ്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ദ് എം. പ്രച്ഛക് അടക്കം നാല് ജഡ്ജിമാരെ സ്ഥലംമാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

വ്യാജ തെളിവു കേസില്‍ എഫ്ഐആര്‍ ഒഴിവാക്കണമെന്ന ടീസ്ത സെതല്‍വാദിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് മാറി നിന്ന ജസ്റ്റിസ് സമീര്‍ ദാവെ, രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയ ജസ്റ്റിസ് ഗീതാ ഗോപി എന്നിവരുടെ പേരും ശുപാര്‍ശപ്പട്ടികയില്‍ ഇടംപിടിച്ചു. ഹേമന്ദ് പ്രച്ഛകിനെ പറ്റ്ന ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാര്‍ശ. ജാമ്യം ലഭിക്കാവുന്ന അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ വിധിച്ചതിലെ ന്യായവും സ്റ്റേ അനുവദിക്കാത്തതിലുള്ള യുക്തിയും വ്യക്തമാക്കുന്നതില്‍ ഗുജറാത്ത് ഹൈക്കോടതി പരാജയപ്പെട്ടെന്ന് രാഹുലിന് സ്റ്റേ അനുവദിച്ചുകെണ്ടുള്ള വിധിയില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

More Stories from this section

family-dental
witywide