
വത്തിക്കാന്‍: ഭിന്ന ലിംഗത്തിലുള്ളവരെ സഭാ സമൂഹത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തുന്ന ശക്തമായ നിലപാടുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹച്ചടങ്ങുകളിലും മാമോദീസാ ചടങ്ങുകളിലും ട്രാന്‍സ് വിഭാഗത്തിന് നിര്‍ണായക സാന്നിധ്യമാകാമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. മാമോദീസ ചടങ്ങുകളില്‍ തല തൊട്ടപ്പനും തല തൊട്ടമ്മയും ആവുന്നതിന് ട്രാന്‍സ് വിഭാഗത്തിലുള്ളവരെ അനുവദിക്കണം. അവര്‍ക്ക് മാമോദീസ സ്വീകരിക്കുന്നതില്‍ തടസമില്ലെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.
മാമോദീസയിലും വിവാഹ ചടങ്ങിലും ട്രാന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നത് സംബന്ധിയായ ബ്രസീലിലെ ബിഷപ്പിന്റെ ചോദ്യത്തിന് മറുപടിയായാണ് മാര്‍പ്പാപ്പയുടെ വിശദീകരണം. ബുധനാഴ്ചയാണ് വത്തിക്കാന്‍ മാര്‍പ്പാപ്പയുടെ അനുമതി പ്രസിദ്ധീകരിച്ചത്. ഹോര്‍മോണ്‍ തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആയ ട്രാന്‍സ് വ്യക്തികള്‍ വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷികള്‍ ആവുന്നതിന് തടസം നില്‍ക്കാന്‍ തക്കതായ കാരണമില്ലെന്നും മാര്‍പ്പാപ്പ കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം സഭാ സമൂഹത്തില്‍ വിശ്വാസികള്‍ക്കിടയില്‍ വിദ്യാഭ്യാസ പരമായ വലിയ വിവാദങ്ങള്‍ ഉയരുന്നില്ലെന്ന് ഉറപ്പ് വരുത്തിയാവണം ഇത്തരം നടപടിയെന്നും മാര്‍പ്പാപ്പ നിര്‍ദ്ദേശിക്കുന്നു. ട്രാന്‍സ് വ്യക്തികള്‍ക്ക് നേരത്തേ സഭയില്‍ മാമോദീസയ്ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നില്ല.















