
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എഐസിസി ആഹ്വാനം ചെയ്തു. ജില്ലാതലങ്ങളിലും യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഇന്ന് രാജ്ഭവനിലേക്ക് യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. ന്യൂഡല്‍ഹി ജന്തര്‍മന്ദറില്‍ എംപിമാര്‍ പ്രതിഷേധിക്കും. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ജനാധിപത്യത്തെ പുറത്താക്കി’, ‘ജനാധിപത്യം സംരക്ഷിക്കണം’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നിന്നും വിജയ്ചൗക്കിലേക്ക് എംപിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ചോദ്യം ചെയ്ത് പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഈ സമ്മേളന കാലയളവില്‍ 143 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.