വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിലായി. കണ്ണൂർ ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിലെ മുൻ അസിസ്റ്റന്റ് വികാരിയായിരുന്ന ഫാദർ അഖിൽ ജോഷി (32) ആണ് അറസ്റ്റിലായത്. വയനാട് സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശിയാണ് ഇയാൾ.

കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കേളകത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ പെൺകുട്ടിയെ ഇയാൾ വിവാഹവാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പീഡനവിവരം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കേളകം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന വൈദികനെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസ് ഒതുക്കിത്തീർക്കാൻ ചിലർ ശ്രമിച്ചതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

More Stories from this section

family-dental
witywide