ബഹാമസിൽ സ്രാവിൻ്റെ കടിയേറ്റ് അമേരിക്കൻ യുവതി കൊല്ലപ്പെട്ടു

ബഹാമസിൽ കരീബിയൻ കടലിൽ പഡ്ഡിൽബോർഡിങ് നടത്തുന്നതിനിടെ യുവതി സ്രാവിൻ്റെ കടിയേറ്റു കൊല്ലപ്പെട്ടു. ബഹാമാസ് ദ്വീപിൽ ഒരു കടലോര റിസോർട്ടിൽ അവധിയാഘോഷിക്കുകയായിരുന്നു യുവതിയും സുഹൃത്തും. യുവതി ബോസ്റ്റണിൽനിന്നുള്ളയാളാണ്.

പക്ഷേ ഇവരുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല. വെസ്റ്റേൺ ന്യൂ പ്രോവിഡൻസിലുള്ള റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത് . യുവതിയും സുഹൃത്തും തീരത്തുനിന്ന് ഒരു മൈൽ ദൂരെയായിരുന്നു. സ്രാവിൻ്റെ ആക്രമണത്തിൽ യുവതിയുടെ ഇടുപ്പിനും വലതുകാലിനും ഗുരുതരമായി മുറിവേറ്റു. ലൈഫ് ഗാർഡ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മരിച്ചെന്നാണ് പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മെക്സിക്കൻ യുവതി കടലിൽ കുളിക്കുന്നതിനിടെ സ്രാവിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ബഹാമാസ് തീരത്ത് രണ്ടു വർഷം മുമ്പ് സമാനമായ സംഭവത്തിൽ വിനോദസഞ്ചാരത്തിനെത്തിയ ഒരു ജർമൻ യുവതി കൊല്ലപ്പെട്ടിരുന്നു. പൊതുവെ സ്രാവിൻ്റെ ആക്രമണമുള്ള പ്രദേശമായിരുന്നില്ല.

US woman killed in shark attack at Bahamas

സഅ

More Stories from this section

family-dental
witywide