ജയിലര്‍ കണ്ട് കയ്യടിച്ചു, വിസിലടിച്ചു: ഞാന്‍ രജിനി സാറിന്റെ വലിയ ആരാധികയെന്ന് വാണി വിശ്വനാഥ്

കൊച്ചി: താൻ മോഹൻലാലിന്റെയും രജിനികാന്തിന്റെയും വലിയ ആരാധികയാണെന്ന് നടി വാണി വിശ്വനാഥ്. ജയിലർ ആദ്യ ദിവസം തന്നെ വലിയ ആവേശത്തോടെ തിയറ്ററിൽ പോയി കണ്ടെന്നും വാണി വിശ്വനാഥ് പറഞ്ഞു.

“നമ്മുടെ ആര്‍ട്ടിസ്റ്റ് സ്‌ക്രീനില്‍ വരുമ്പോള്‍ ഒരു ആവേശമാണ്, ഞാന്‍ രജിനി സാറിന്റെ വലിയ ആരാധികയാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറുണ്ട്. പേപ്പര്‍ പറത്തലും വിസില്‍ അടിക്കലും ഒക്കെ ചെയ്യാറുണ്ട്. അദ്ദേഹം എന്തൊരു മനുഷ്യനാണ്. പ്രവചിക്കാന്‍ പറ്റാത്ത ആര്‍ടിസ്റ്റാണ് അദ്ദേഹം.”

തന്റെ മകന്‍ വേറെ ആരുടെ ഫാന്‍ ആണെങ്കിലും താന്‍ ആരാധിക്കുന്നവരുടെ സിനിമകള്‍ കൊണ്ട് കാണിക്കുമ്പോള്‍ തനിക്ക് അത് പ്രത്യേക ആവേശവും സന്തോഷവുമാണെന്നും രജിനികാന്ത് ചിത്രങ്ങള്‍ ആദ്യ ദിനം ആദ്യ ഷോ തന്നെ കാണാന്‍ ശ്രമിക്കുമെന്നും ശിവാജി വരെ അത് സാധ്യമായിരുന്നുവെന്നും വാണി പറയുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് വാണി വിശ്വനാഥ്. ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് വാണി വീണ്ടും ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ചിത്രത്തിലേത് ഒരു ഉശിരൻ കഥാപാത്രം ആയിരിക്കുമെന്നും വാണി പറയുന്നു.

More Stories from this section

dental-431-x-127
witywide