വീടിനു പുറത്ത് ഉറങ്ങിക്കിടന്ന എട്ടവയസുകാരനെ പുലി കടിച്ചുകീറി; കുട്ടിയുടെ ശരീരത്തില്‍ 75 തുന്നല്‍

ലഖ്നൗ: വീടിനു മുന്‍വശത്ത് നിലത്ത് കിടത്തുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരെ പുലി കടിച്ചുകീറി. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ സായിയാന്‍ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും ബന്ധുക്കളും ഒച്ചവെച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മാരകമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലി കടിച്ചു കീറിയ കുട്ടിയുടെ ശരീരത്തില്‍ 75 സ്റ്റിച്ചുകളാണ് വേണ്ടി വന്നത്. ഡേവിഡ് എന്ന കുട്ടിക്കാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പുലി ഡേവിസിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമീപത്തായി മറ്റൊരു പുലിയെയും വീഡിയോ ദൃശ്യത്തില്‍ കാണാം. സമീപ ഗ്രാമത്തില്‍ മറ്റൊരു എട്ടുവയസുകാരനേയും അതേദിവസം തന്നെ പുലി കടിച്ച് കൊലപ്പെടുത്തിയിരുന്നു.

പുലിയെ പിടികൂടാന്‍ നാല് സംഘങ്ങളെ നിയോഗിച്ചതായി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ ആശങ്കയിലാണ്. സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആളുകള്‍ വീടിനുള്ളില്‍ തന്നെ ഉറങ്ങണമെന്നും

വീടിനു പുറത്ത് ഉറങ്ങിക്കിടന്ന എട്ടവയസുകാരനെ പുലി കടിച്ചുകീറി; കുട്ടിയുടെ ശരീരത്തില്‍ 75 തുന്നല്‍

ലഖ്നൗ: വീടിനു മുന്‍വശത്ത് നിലത്ത് കിടത്തുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരെ പുലി കടിച്ചുകീറി. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ സായിയാന്‍ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും ബന്ധുക്കളും ഒച്ചവെച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മാരകമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലി കടിച്ചു കീറിയ കുട്ടിയുടെ ശരീരത്തില്‍ 75 സ്റ്റിച്ചുകളാണ് വേണ്ടി വന്നത്. ഡേവിഡ് എന്ന കുട്ടിക്കാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പുലി ഡേവിസിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമീപത്തായി മറ്റൊരു പുലിയെയും വീഡിയോ ദൃശ്യത്തില്‍ കാണാം. സമീപ ഗ്രാമത്തില്‍ മറ്റൊരു എട്ടുവയസുകാരനേയും അതേദിവസം തന്നെ പുലി കടിച്ച് കൊലപ്പെടുത്തിയിരുന്നു.

പുലിയെ പിടികൂടാന്‍ നാല് സംഘങ്ങളെ നിയോഗിച്ചതായി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ ആശങ്കയിലാണ്. സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആളുകള്‍ വീടിനുള്ളില്‍ തന്നെ ഉറങ്ങണമെന്നും ാെരു കാരണവശാലും പുറത്ത് കിടക്കരുതെന്നും നിര്‍ദേശം നല്‍കിയതായി എസിപി പറഞ്ഞു. ഒരു കാരണവശാലും പുറത്ത് കിടക്കരുതെന്നും നിര്‍ദേശം നല്‍കിയതായി എസിപി പറഞ്ഞു.

More Stories from this section

family-dental
witywide