ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് അമ്മ മരിച്ചു; പിഞ്ചു കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു

ആലപ്പുഴ: ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് യുവതിയായ അമ്മ മരിച്ചു. മൂന്നു വയസ്സുള്ള കുഞ്ഞിനെ പുഴയില്‍ കാണാതായി. ചെങ്ങന്നൂര്‍ വെണ്മണി പാറചന്ത വലിയപറമ്പില്‍ ആതിര (31)യാണ് മരിച്ചത്. ഇളയമകന്‍ കാശിനാഥനെ (മൂന്നു വയസ്സ്) കാണാതായി.

ഓട്ടോയിലുണ്ടായിരുന്ന ആതിരയുടെ ഭര്‍ത്താവ് ഷൈലേഷ് ( അനു 43), മൂത്ത മകള്‍ കീര്‍ത്തന (11), ഓട്ടോഡ്രൈവര്‍ വെണ്മണി പ്ളാവുനില്‍ക്കുന്നതില്‍ സജു (45) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ആറ്റില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ കുഞ്ഞിനായുള്ള തിരച്ചില്‍ രാത്രി വൈകി അവസാനിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. മാവേലിക്കര, ചെങ്ങന്നൂര്‍ കുന്നംചാക്കോ റോഡില്‍ കൊല്ലകടവ് പാലത്തിന് സമീപം കല്ലിന്മേല്‍ഭാഗത്തായിരുന്നു അപകടം. കരയംവട്ടത്തുനിന്ന് വെണ്മണിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

woman dies when auto falls into river, toddler son goes missing.