വിഴിഞ്ഞത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; മരിച്ചത് ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് മൂന്ന് മണിയോടെയാണ് സംഭവം. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ഥികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. കായലില്‍ ആഴമുള്ള പ്രദേശത്താണ് ഇവര്‍ മുങ്ങി മരിച്ചത്.

നാലുപേരാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടു പേര്‍ മുങ്ങി മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെട്ടുകാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍.