
ലഖ്‌നൗ: അയൽവാസിയുടെ വീട്ടുപരിസരത്ത് മൂത്രമൊഴിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മൂപ്പത്തഞ്ചുകാരിയെ ക്രൂരമര്‍ദനത്തിനിരയാക്കി. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ഇരുമ്പുദണ്ഡുപയോഗിച്ച് മര്‍ദിച്ചതോടെ യുവതി ബോധരഹിതയാകുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഷാജഹാന്‍പുര്‍ രാം ചന്ദ്ര മിഷന്‍ പോലീസ് സ്‌റ്റേഷനുസമീപത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.
വീടിന് സമീപത്തുള്ള ഓവുചാലില്‍ യുവതി മൂത്രമൊഴിച്ചതായാണ് അയല്‍വാസികളുടെ ആരോപണം. ഇതുസംബന്ധിച്ച് യുവതിയും അയല്‍വാസികളും തമ്മില്‍ കലഹമുണ്ടായതായും സര്‍ക്കിള്‍ ഓഫീസര്‍ ബി.എസ്. വീര്‍ കുമാര്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയെ അയല്‍ക്കാള്‍ സംഘം ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു.
ഇന്ത്യന്‍ ശക്ഷാനിയമപ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.












