വനിതാ സംവരണ ബില്‍; ജനാധിപത്യ ചരിത്രത്തിലെ സുവര്‍ണ അധ്യായം

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഏതാണ്ട് 74 കോടിയോളം വരുന്ന സ്ത്രീകള്‍ക്കു വേണ്ടി നിയമനിര്‍മാണ സഭയില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തി ജനാധിപത്യത്തിന്റെ യഥാര്‍ഥ വിലയും മഹത്വവും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ഇന്ത്യ. ഏതാണ്ട് 27 വര്‍ഷം മുമ്പ് ഈ ബില്ലിന് തുടക്കം കുറിച്ചതാണ്. 2010 ല്‍ രാജ്യസഭയില്‍ പാസായതാണ്. ലോക്സഭയില്‍ ബില്‍ കീറിയെറിയുന്ന കാഴ്ചയായിരുന്നു അന്ന് കണ്ടത്. ഇന്ന് ഭരണപക്ഷവും കോണ്‍ഗ്രസും ബില്ലിനെ അനുകൂലിച്ച് സംസാരിക്കുന്നതു കൊണ്ടുതന്നെ ഈ ബില്‍ എല്ലാ പരീക്ഷയും പാസാകാന്‍ സാധ്യതയുണ്ട്.

രാജ്യത്തിന്റെ എന്നല്ല ജനാധിപത്യ സമൂഹത്തിന്റെ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലായി മാറുന്ന ബിൽ 128-ാം ഭരണഘടനാ ഭേദഗതിയായാണു കേന്ദ്രമന്ത്രി അവതരിപ്പിച്ചത്. ബിൽ നിയമമായാൽ ലോക്സഭയിൽ വനിതാ പ്രാതിനിധ്യം 181 ആയി ഉയരും. കേരള നിയമസഭയില്‍ 46 വനിതാ എംഎല്‍എമാര്‍ ഉണ്ടാകും. നിലവില്‍ 11 വനിതകളാണുള്ളത്. ഭാവിയിൽ ലോക്സഭയിലേക്കു കേരളത്തില്‍നിന്നുള്ള 20 എംപിമാരില്‍ 6 പേര്‍ വനിതകളായിരിക്കും. ഇപ്പോള്‍ ലോക്സഭയില്‍ 78 വനിതാ എംപിമാരാണ് ഉള്ളത് . 15 ശതമാനത്തിലും താഴെ

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലായേക്കില്ലെന്നാണു സൂചന. മണ്ഡല പുനർനിർണയത്തിനു ശേഷമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. 2027ലെ സെൻസസിനു ശേഷമേ മണ്ഡല പുനർനിർണയമുണ്ടാകാൻ സാധ്യതയുള്ളൂ. ഫലത്തിൽ 2029ലേ വനിതാ സംവരണം പ്രാബല്യത്തിലാകൂ എന്നു കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

woman’s quota bill: a golden chapter in the history of democracy

More Stories from this section

family-dental
witywide