കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വന്യജീവി വിഷയവുമായി ബന്ധപ്പെട്ട് സാഹചര്യം രൂക്ഷമായ സ്ഥിതിയില്‍ വയനാട്ടില്‍ സന്ദര്‍ശനത്തിലെത്തിയ കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാന്‍ എത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

വയനാട് കളക്ടറേറ്റിന്റെ മുന്നിലായിരുന്നു കരിങ്കൊടി കാണിക്കാന്‍ പ്രവര്‍ത്തകര്‍ കാത്തുനിന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുല്‍ദാസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തില്‍, ഔട്ട് റീച് സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വിനീഷ്, കല്‍പ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആല്‍ഫന്‍ അമ്പാറയില്‍ തുടങ്ങിയവരും അറസ്റ്റിലായി.

അതേസമയം, കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം അനൗദ്യോഗികമാണെന്നും മന്ത്രി വന്നത് നല്ല കാര്യമെന്നും എന്നാല്‍ കൂടിക്കാഴ്ചയില്ലെന്നും സംസ്ഥാന ധനമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.