പത്തനംതിട്ട: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്ത സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും ഇടയിലാണ് സംഭവം നടന്നത്. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് സുരാജ്. പെരുമ്പാവൂരുള്ള ഭാര്യ വീട്ടിൽ പോയി വരുവായിരുന്നു ഇയാൾ. സുരാജിനെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് ചെങ്ങന്നൂർ പൊലീസിന് കൈമാറും.
കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് മോശം പെരുമാറ്റം, കടന്നുപിടിച്ചു; സർക്കാർ ജീവനക്കാരന് അറസ്റ്റില്‍
July 15, 2024 4:14 PM
More Stories from this section
കാലാവർഷക്കെടുതിയിലും ഇ.എസ്.എ. വിഷയത്തിലും സർക്കാരിന് വിമർശനം; അടിയന്തര ഇടപെടൽ വേണമെന്ന് മാർ ജോസഫ് പാംപ്ലാനി
ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്; കേസുകൾ പിൻവലിക്കാൻ നിർദ്ദേശം
ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത, അടുത്ത 3 ദിവസം കേരളത്തിൽ വ്യാപക മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്








