ആറുമാസത്തിനിടെ പിന്നെയും ഭാഗ്യം തേടിയെത്തി; 90 ലക്ഷത്തിന്റെ ലോട്ടറിയുടെ അധിക സന്തോഷവുമായി അമേരിക്കക്കാരന്‍

വാഷിംഗ്ടണ്‍: എത്ര ലോട്ടറി എടുത്താനും അടിക്കില്ലെന്ന് നിരാശപ്പെടുന്നവര്‍ക്ക് അധിക നിരാശ നല്‍കുന്ന ഒരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നെത്തുന്നത്. നിങ്ങള്‍ക്കിത് നിരാശയാണെങ്കിലും മിഷിഗണിലെ വെയ്ന്‍ കൗണ്ടിയില്‍ നിന്നുള്ള ഒരു ഭാഗ്യശാലിക്ക് വെറും ആറ് മാസത്തിനുള്ളില്‍ രണ്ടാം തവണയും ലോട്ടറി അടിച്ചിരിക്കുകയാണ്. അതും 110,000 ഡോളര്‍. എന്നുവെച്ചാല്‍ 91,13098 രൂപ.

ഫാന്റസി 5 ഡബിള്‍ പ്ലേ ലോട്ടറി ജാക്ക്‌പോട്ട് നേടിയതിന് ശേഷം അധിക സന്തോഷത്തിലാണ് ഇനിയും പേരുവിവരങ്ങള്‍ പുറത്തുവിടാത്ത ഈ ഭാഗ്യശാലി. അജ്ഞാതനായി തുടരാന്‍ തീരുമാനിച്ച 59-കാരനായ വിജയി, സൗത്ത്ഫീല്‍ഡിലെ വെസ്റ്റ് 9 മൈല്‍ റോഡിലുള്ള ബിപി ഗ്യാസ് സ്റ്റേഷനില്‍ നിന്ന് ഫെബ്രുവരി 11-നാണ് ടിക്കറ്റ് എടുത്തത്. രസകരമെന്നു പറയട്ടെ, മുമ്പ് 2023 ഓഗസ്റ്റ് 31-ന് ഫാന്റസി 5 ഡബിള്‍ പ്ലേ ഡ്രോയില്‍ ഇതേ സംഖ്യകള്‍ (0206112023) ഉപയോഗിച്ച് അദ്ദേഹം അതേ ജാക്ക്‌പോട്ട് തുക നേടിയിരുന്നു.

ആദ്യം കിട്ടിയ സമ്മാനത്തുക കടം വീട്ടാനാണ് ചിലവഴിച്ചതെന്നു വെളിപ്പെടുത്തിയ ഭാഗ്യശാലി രണ്ടാം സമ്മാനത്തുക ബാങ്കിലാക്കി സൂക്ഷിക്കാനും വിജയം ആസ്വദിക്കാനും ഉപയോഗിക്കുമെന്നും പറയുന്നു.

Also Read

More Stories from this section

family-dental
witywide