
ഫിലാഡല്‍ഫിയ: വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ സെപ്റ്റ ബസ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവയ്പ്പില്‍ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി (പ്രാദേശിക സമയം)യോടെയാണ് അക്രമം നടന്നതെന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു.
വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ റൈസിംഗ് സണ്‍ ആന്‍ഡ് കോട്ട്മാന്‍ അവന്യൂസില്‍ നടന്ന സംഭവത്തില്‍ പരിക്കേറ്റവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആയുധധാരിയായ അക്രമിയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമത്തിനു പിന്നിലെ കാരണവും കണ്ടെത്തിയിട്ടില്ല.















