മിഷിഗണിലെ കുട്ടികളുടെ വാട്ടർ പാർക്കിൽ കൂട്ട വെടിവയ്പ്; കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരുക്ക്, അക്രമി ജീവനൊടുക്കി

യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടർ പാർക്കിൽ ശനിയാഴ്ച വൈകിട്ട് തോക്കുധാരിയായ അക്രമി നടത്തിയ വെടിവയ്പിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 8 വയസ്സുള്ള കുട്ടിയുമുണ്ട്. എല്ലാവരേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സമീപത്തെ വീടിനുള്ളിൽ ഒളിച്ചിരുന്ന അക്രമിയെ പൊലീസ് വളഞ്ഞപ്പോൾ അയാൾ സ്വയം വെടിവച്ച് മരിച്ചതായി ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കൽ ബൗച്ചാർഡ് പറഞ്ഞു.
റോച്ചസ്റ്റർ ഹിൽസിലെ ബ്രൂക്ക്‌ലാൻഡ്‌സ് പ്ലാസ സ്‌പ്ലാഷ് പാഡിലാണ് വെടിവയ്പ് നടന്നത്. വെടിവയ്പിൽ 10 പേർക്ക് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് എക്സിൽ അറിയിച്ചു. പരുക്കേറ്റവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സ്പ്ലാഷ് പാഡിലെത്തിയ പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഓക്‌ലാൻഡ് കൗണ്ടി പൊലീസ് പറഞ്ഞു. 28 തവണ വെടിയുതിർത്ത പ്രതി പലതവണ തോക്ക് റീലോഡ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

വെടിവയ്പ്പിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. ആക്രമണം ആകസ്മികമാണെന്നാണ് പോലീസ് കരുതുന്നത്.

10 injured in a mass Shooting At A Children’s Water Park At Michigan

More Stories from this section

family-dental
witywide