
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഡബിള്‍ഡക്കര്‍ ബസ് പാല്‍ ടാങ്കറിലിടിച്ച് 18 പേര്‍ മരിച്ചു. 19 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ 3 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
#WATCH | Uttar Pradesh: Visuals from the Lucknow-Agra Expressway in Unnao where a bus collided with a milk container in which 18 people lost their lives and 19 others were injured. pic.twitter.com/cf06cM6ehf
— ANI (@ANI) July 10, 2024
ബിഹാറിലെ സിതാമര്‍ഹിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡബിള്‍ ഡെക്കര്‍ ബസ് പാല്‍ ടാങ്കറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
#WATCH | Uttar Pradesh: Visuals from the Lucknow-Agra Expressway in Unnao where a bus collided with a milk container in which 18 people lost their lives and 19 others were injured. pic.twitter.com/abuFTDGh1M
— ANI (@ANI) July 10, 2024
കൂട്ടിയിടിയുടെ ആഘാതം വളരെവലുതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂട്ടിയിടിയില്‍ ആളുകള്‍ പുറത്തേക്ക് തെറിച്ചു. സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് നെടുകെ പിളരുകയും ചെയ്തു
18 killed in Delhi – Agra Express Way Accident in UP










