
ശനിയാഴ്ച രാവിലെ തെക്കൻ അരിസോണയിലുണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു പേർക്ക് പരുക്കേറ്റു. ജോഷ്വ ബ്രീസ് എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ജോഷ്വ പൊലീസിൽ ചേർന്നിട്ട് ഒരു വർഷമേ ആയിരുന്നുള്ളു. അദ്ദേഹത്തിന്റെ പരിശാലന കാലം പൂർത്തിയായിരുന്നില്ല. പരുക്കേറ്റ മൂന്നു പേർ ഗുരുതരാവസ്ഥയിലാണ്.
ഫീനിക്സിന്റെ 35 മൈൽ തെക്കുകിഴക്കായി തദ്ദേശീരയായ റെഡ് ഇന്ത്യൻസ് താമസിക്കുന്ന ഗില റിവർ എന്ന സ്ഥലത്താണ് അക്രമം അരങ്ങേറിയത്. അക്രമത്തിൽ വലിയ ജനക്കൂട്ടം ഉൾപ്പെട്ടതായി പൊലീസ് പറയുന്നു. ഒരു വീട്ടിൽ പൊട്ടിപ്പുറപ്പെട്ട സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.
ഗിലാ നദി തദ്ദേശീയ സമൂഹത്തിൽ പിമ, മാരിക്കോപ്പ ഗോത്രങ്ങളിലെ അംഗങ്ങൾ ഉൾപ്പെടെ 14,000 പേരുണ്ട്.
2 Including a Police officer killed in Shooting At Arizona














