
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തുമ്പയിൽ ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തിനിടെ ഉണ്ടായ ബോംബേറിൽ രണ്ടുപേർക്ക് പരുക്ക്. കാപ്പ കേസിലെ പ്രതികളായ രണ്ടുപേർക്കാണ് നെഹ്‌റു ജംഗ്ഷനിൽ നടന്ന ബോംബേറിൽ പരിക്കേറ്റത്. ഇരുവരുടെയും കൈകൾക്കാണ് പരുക്കേറ്റതെന്നാണ് വിവരം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.
ഇന്ന് ഉച്ചയോടെ നടന്ന ബോംബ് ആക്രമണം നടത്തിയത് ബൈക്കുകളിൽ എത്തിയ നാലംഗ സംഘമാണ്. നെഹ്‌റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ രണ്ടുപേരും ക്രിമിനൽ കേസിലെ പ്രതികളാണ്. അടുത്തിടെയാണ് അഖിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.