റഫായിലെ ഇസ്രയേൽ ആക്രമണത്തിൽ 2 മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു

തെക്കൻ ഗാസയിലെ റഫായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു. അൽ ജസീറ ടിവി റിപ്പോർട്ടറായ ഹംസ അൽ ദഹൂം, വാർത്താ ഏജൻസിയായ എഎഫ്പിയുടെ മുസ്തഫ തുഅറയയുമാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച കാറിനു മുകളിൽ ബോംബ് വീണ് തകരുകയായിരുന്നു. മറ്റൊരു മാധ്യമപ്രവർത്തകനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

അൽ ജസീറ ടിവി ഗാസാ ബ്യൂറോ ചീഫ് വാഇൽ അൽ ദഹ്ദൂഹിൻ്റെ മകനാണ് കൊല്ലപ്പെട്ട ഹംസ. വാഇൽ അൽ ദഹ്ദൂഹിൻ്റെ ഭാര്യയും മറ്റൊരു മകനും മകളും പേരക്കുട്ടിയും ഇസ്രയേൽ ആക്രമണത്തിൽ നവംബറിൽ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ മാധ്യമ പ്രവർത്തകർ അവരുടെ ജോലി തുടരണമെന്നും ഇവിടെ എന്താണ് നടക്കുന്നത് എന്ന് ലോകം അറിയണമെന്നും മകൻ്റെ ഖബറടക്കത്തിനു ശേഷം അദ്ദേഹം പറഞ്ഞു. ഗാസയിൽ ഇതുവരെ 77 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.

2 more journalists killed in Gaza

More Stories from this section

family-dental
witywide