
ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ നസ്സാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത മോദി അമേരിക്കയിലെ ഇന്ത്യക്കാർക്കായി സന്തോഷ വാർത്ത സമ്മാനിച്ചു. ഇന്ത്യൻ സർക്കാർ യുഎസിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കും- ഒന്ന് ബോസ്റ്റണിൽ മറ്റൊന്ന് ലൊസാഞ്ചലസിൽ. ‘കഴിഞ്ഞ വർഷം, സിയാറ്റിലിൽ ഒരു പുതിയ കോൺസുലേറ്റ് തുറക്കുമെന്ന് ഞാൻ പ്രഖ്യാപിച്ചു. പുതിയ കോൺസുലേറ്റുകൾക്കായി നിങ്ങളുടെ നിർദ്ദേശങ്ങൾ തേടി. ബോസ്റ്റണിലും ലോസാഞ്ചൽസിലും രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കാൻ ഇന്ത്യ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്,’ . മോദി പറഞ്ഞു
വികസിത ഇന്ത്യയെ കുറിച്ചുള്ള വീക്ഷണം “PUSHP( പുഷ്പ് )” എന്ന ആശയത്തിലൂടെ പ്രധാനമന്ത്രി മോദി വിശദീകരിച്ചു. അദ്ദേഹം അതിനെ വ്യാഖ്യാനിച്ചത് ഇങ്ങനെയാണ്: (‘P’ for Progressive Bharat, ‘U’ for unstoppable Bharat, ‘S’ for Spiritual Bharat, ‘H’ for Humanity First, ‘P’ for Prosperous India, )
2 new Indian Consulates in US Announces PM Modi