2026 ഫിഫ ലോകകപ്പ് ഫൈനല്‍ ന്യൂ ജഴ്‌സിയില്‍; ഉദ്ഘാടന മത്സരം അസ്‌റ്റെക്ക സ്റ്റേഡിയത്തില്‍

ന്യൂ ജഴ്സി: 2026ലെ ഫിഫ ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ അമേരിക്കയിലെ ന്യൂ ജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ജൂലൈ 19നാണ്. ജൂൺ 11ന് മെക്സിക്കോ സിറ്റിയിലെ വിഖ്യാത സ്റ്റേഡിയമായ എസ്റ്റാഡിയോ അസ്റ്റെക്കയിലാണ് ലോകകപ്പ് മത്സരങ്ങൾക്ക് ആരംഭം.

യുഎസ്എ, മെക്‌സിക്കോ, കാനഡ സംയുക്തമായാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. യുഎസ്എയിലെ മയാമിയാണ് മൂന്നാം സ്ഥാനക്കാരെ നിർണായിക്കാനുള്ള മത്സരത്തിന് വേദിയാകുക. സെമി പോരാട്ടങ്ങൾ ഡാലസ്, അറ്റ്ലാന്റ എന്നിവിടങ്ങളിലായി നടക്കും. ആതിഥേയരാജ്യങ്ങളായ അമേരിക്കയുടെ ആദ്യ മത്സരം ലോസ് ആഞ്ജലീസിലും കാനഡയുടെ ആദ്യ മത്സരം ടൊറന്റോയിലും നടക്കും.

മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്‌റ്റെക്ക സ്‌റ്റേഡിയത്തിന് 83,000 പേരെ ഉള്‍ക്കൊള്ളിക്കാനാകും. 1966-ലാണ് സ്‌റ്റേഡിയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ന്യൂയോര്‍ക്ക് ന്യൂ ജഴ്‌സി സ്‌റ്റേഡിയത്തില്‍ 82,500 പേരെ ഉള്‍ക്കൊള്ളിക്കാനാകും. 2010-ലാണ് സ്റ്റേഡിയം തുറന്നത്. നിലവില്‍ എന്‍എഫ്എല്‍ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്നുണ്ട്. 2016-ല്‍ നടന്ന കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റ് ഫൈനലിന് വേദിയായത് ഇതേ സ്റ്റേഡിയമാണ്.

More Stories from this section

dental-431-x-127
witywide