യുഎസിലെ മിസിസിപ്പിയില്‍ പാലം തകര്‍ന്ന് 3 മരണം, 4 പേര്‍ക്ക് പരുക്ക്

ഹൂസ്റ്റണ്‍: തെക്കന്‍ യുഎസ് സംസ്ഥാനമായ മിസിസിപ്പിയില്‍ ഒരു പാലം തകര്‍ന്നതിനെ തുടര്‍ന്ന് കുറഞ്ഞത് മൂന്ന് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ജാക്സണില്‍ നിന്ന് 64 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി ഹൈവേ 149-ലെ സ്‌ട്രോങ് നദിക്ക് കുറുകെയുള്ള പാലത്തിലാണ് അപകടമുണ്ടായത്. പാലം മാറ്റിസ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 18 മുതല്‍ ഗതാഗതം നിരോധിച്ച് അടച്ചിട്ടിരിക്കുകയാണെന്ന് മിസിസിപ്പി ഗതാഗത വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല.

Also Read

More Stories from this section

family-dental
witywide