കാലിഫോർണിയയിൽ വെടിവയ്പ് ; ഒരു സ്ത്രീയും 3 പുരുഷന്മാരും കൊല്ലപ്പെട്ടു

കാലിഫോർണിയയിലെ കിങ്സിറ്റിയിലെ ഒരു വീട്ടിലുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. വീട്ടിൽ നിശാ പാർട്ടി നടക്കുന്നതിനിടെയായിരുന്നു വെടിവയ്പ്. ഒരു സ്ത്രീയടക്കം 4 പേർ സംഭവം നടന്ന് ഉടൻ തന്നെ മരണപ്പെട്ടു.

ഗുരുതര പരുക്കുകളോടെ 3 പേർ ആശുപത്രിയിൽ ചികിൽസയിലുണ്ട്. മുഖംമൂടി ധരിച്ചെത്തിയ 3 പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഒരു വണ്ടിയിൽ ഇവർ വന്നിറങ്ങി വീടിൻ്റെ മുൻ വശത്തെ മുറ്റത്ത് കൂടിനിന്നിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ടു.

4 Dead In California Shooting

More Stories from this section

dental-431-x-127
witywide