
ന്യൂ ഹാംഷെയര്‍: ക്രിസ്മസ് ദിനത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയെ തുടര്‍ന്ന് ന്യൂ ഹാംഷെയറിലെ വീട്ടില്‍ നാല് പേര്‍ മരിച്ചു. മരിച്ചവര്‍ നാലുപേരും പ്രായപൂര്‍ത്തിയായവരാണെന്നും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ക്രിസ്മസ് ദിന പരിപാടിയില്‍ കുടുംബം എത്താത്തതിനെ തുടര്‍ന്ന് വൈകിട്ട് 4.20ഓടെ മറ്റ് കുടുംബാംഗങ്ങള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരകള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ മൂലമാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതായും വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഡിറ്റക്ടറുകളൊന്നും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാത്രമല്ല, ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ അവരുടെ വീടുകളില്‍ കാര്‍ബണ്‍ മോണോക്സൈഡ് അലാറങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് മുന്നറിയിപ്പുണ്ട്.