ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തിന് ശനിയാഴ്ച നാല് വർഷം; ഫ്ലോയിഡ് കാലത്തിന്റെ കണ്ണീരായി തുടരുമ്പോഴും മാറ്റമില്ലാതെ പൊലീസ്

മിനിയാപൊളിസ് : ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരൻ അതിദാരുരണമായി പൊലീസ് അതിക്രമത്തിൽ മരിച്ചിട്ട് നാലു വർഷം തികയുന്നു. 2020-ലെ ഈ ദിവസമാണ് ഡെറക് ഷോവിൻ എന്ന വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ ഒമ്പത് മിനിറ്റിലധികം ഫ്ലോയിഡിൻ്റെ കഴുത്തിൽ മുട്ടുകുത്തി നിന്നത്. ലോകം മുഴുവൻ ആ അരുംകൊല വിഡിയോയിലൂടെ കാണുകയും വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തു.

. “എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല” എന്ന അദ്ദേഹത്തിൻ്റെ അവസാന വാക്കുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പോലീസ് ക്രൂരതയുടെ ഭീകരത തുറന്നു കാട്ടി. അതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ ലോകം മുഴുവൻ നടന്നു.

ഇതുപോലുള്ള കാര്യങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്, അതിനാൽ ഇത് ആർക്കും മറക്കാൻ കഴിയില്ല. നാളെ ഇത് ആർക്കും സംഭവിക്കാം. അതുകൊണ്ടു തന്നെ ഫ്ലോയിഡിൻ്റെ മരണത്തിന് വർഷങ്ങൾക്ക് ശേഷവും ഫ്ലോയിഡിൻ്റെ ഓർമ്മകൾ സജീവമാക്കി നിലനിൽക്കുന്നു. ഒരു നല്ല നാളേക്ക് വേണ്ടി പോരാടാൻ പലർക്കും പ്രചോദനമാകുന്നു.

“ഫ്ലോയിഡിൻ്റെ മരണത്തിന് ശേഷം, ഞങ്ങൾ ഒരു മാറ്റത്തിനായി ഒരു നല്ല സമൂഹമെന്ന നിലയിൽ സ്ഥിരമായി ഒരുമിച്ചു പ്രവർത്തിച്ചു. പൊലീസിങ് എന്ന സങ്കൽപ്പത്തെ പുനർനിർവചിക്കുകയായിരുന്നു ലക്ഷ്യം.മിനിയാപൊളിസിന് വേണ്ടി മാത്രമല്ല, മുഴുവൻ രാജ്യത്തിനും വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പൊലീസിനെ മാറ്റുന്നതിനായുള്ള ആ യാത്ര തുടരുകയാണ്…” മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ ശനിയാഴ്ച രാവിലെ ഒരു പ്രസ്താവനയിൽ അറിയിച്ചു.

തൻ്റെ സഹോദരൻ്റെ മരണശേഷം വലിയ പ്രതിഷേധങ്ങളുണ്ടായി എങ്കിലും പൊലീസിന് മാറ്റമൊന്നുമുണ്ടായില്ലെന്ന് സഹോദരൻ ഫിലോനിസ് ഫ്ലോയിഡ് പറഞ്ഞു. ജോർജ്ജ് ഫ്ലോയിഡിൻ്റെ പേരിലുള്ള ഫെഡറൽ ബിൽ പാസാക്കുന്നതിൽ പരാജയപ്പെട്ടതിൽ താൻ നിരാശനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വാർത്ത : പി പി ചെറിയാൻ

4 th Death Anniversary Of George Floyed Today

More Stories from this section

family-dental
witywide